2011 ഏപ്രിൽ 24, ഞായറാഴ്‌ച

ചക്ക അവിയല്‍


1. ചക്കച്ചുള - 2 കപ്പ്
2.ചക്കക്കുരു -50 ഗ്രാം
3. മുരിങ്ങയ്ക്ക - 1
4. തേങ്ങ -1 കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2 അല്ലി
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന രീതി

വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.ചക്കക്കുരുവും മുരിങ്ങക്കായും കീറിവെയ്ക്കുക.കഷണങ്ങള്‍ എല്ലാം അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.നാലാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ഇവയും വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ