
1.മുരിങ്ങയില -1 കപ്പ്
2.സവാള -1
3.തക്കാളി ചെറുത് -1
പച്ചമുളക് -5
വെളുത്തുള്ളി - 5 അല്ലി
4.തേങ്ങ -അര കപ്പ്
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. എണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
6. ഉപ്പ് -പാകത്തിന് പാചകം ചെയ്യുന്ന രീതി
തേങ്ങ,പച്ചമുളക്,മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് സവാള അരിഞ്ഞത് വഴറ്റുക.മുരിങ്ങയില ഇടുക.അതിനുശേഷം തക്കാളി അരിഞ്ഞതും
വെളുത്തുള്ളിയും ഇട്ട് വഴറ്റുക.അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് തിളച്ചുകഴിയുമ്പോള്‍ വാങ്ങി വെയ്ക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ