2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

കാപ്പിപൊടി ഉണ്ടാക്കുന്ന രീതി

കാപ്പിപൊടി ഉണ്ടാക്കുന്ന രീതി
                                                                                    

ചുവടു കട്ടിയുള്ള പാത്രത്തിൽ 500 ഗ്രാം കാപ്പിക്കുരു ഇട്ടു നല്ലപോലെ വറുത്തെടുക്കുക... ചെറുതീയിൽ ചെയ്യുക.... അരമണിക്കൂർ ആകുമ്പോഴേക്കും നന്നായി പൊരിഞ്ഞു വരും...ആറിയ ശേഷം മിക്സിയിൽ നന്നായി പൊടിച്ചു വയ്ക്കുക...

താണതരം കുരുവാനെങ്ങിൽ വേഗത്തിൽ പൊരിയും.....

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

കാഞ്ചീപുരം ഇഡി ലി

 കാഞ്ചീപുരം ഇഡി ലി

അരി- 1 കപ്പ്‌
ഉഴുന്ന് പരിപ്പ് - അര കപ്പ്‌
ഉലുവ - 3/ 4 ടീസ്പൂണ്‍
മഞ്ഞൾ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് - 20-25 എണ്ണം
കടല പരിപ്പ്- 2 ടീസ്പൂണ്‍
കായപൊടി - ഒരു നുള്ള്
കട്ടി മോര്- 1 കപ്പ്‌
നെയ്യ് - അര കപ്പ്‌
ഉപ്പ് - ആവശ്യത്തിനു
വാഴയില

ഉണ്ടാക്കുന്ന രീതി

അരിയും ഉഴുന്നും 3 മണിക്കൂർ  വെള്ളത്തിൽ കുതിർത്തു വയ്ക്കുക
ആവശ്യത്തിനു വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക
അരച്ചെടുത്ത മാവിലേക്ക്‌ മഞ്ഞൾ പൊടി , കുരുമുളക്, കടലപരിപ്പ്‌, കായപൊടി , കട്ടി മോര്, നെയ്യ് , ഉപ്പ്‌ ചേർത്ത് ഇളക്കി 6 മണിക്കൂർ വയ്ക്കുക....
ഇഡി ലി തട്ടിലേക് വാഴയില വച്ച് മാവു കോരി ഒഴിച്ചു ആവി കയറ്റുക....



ഇതിന്റെ കൂടെ തേങ്ങ ചമ്മന്തി, അല്ലെങ്ങിൽ സാമ്പാർ ഇവ ചേർത്ത് കഴിക്കുക