2011 ഏപ്രിൽ 24, ഞായറാഴ്‌ച

വാഴപ്പിണ്ടി അവിയല്‍


1.വാഴപ്പിണ്ടി - 1 ഇടത്തരം കഷണം
2.തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളകുപ്പൊടി - 1 ടീസ്പൂണ്‍
ചുവന്നുള്ളി - 2
3.പുളി - അല്‍പ്പം
4.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

വാഴപ്പിണ്ടി നൂല് കളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് വേവിയ്ക്കുക. രണ്ടാമത്ത് ചേരുവകള്‍ അരച്ചെടുക്കുക.വേവിച്ച കഷണങ്ങളില്‍ അരപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് തിളപ്പിയ്ക്കുക.നന്നായി വെന്തശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ