
പച്ചരി - രണ്ടു കപ്പ്
തേങ്ങ - അര മുറി
ഉപ്പ് - ആവശ്യത്തിനു
പാചകം ചെയ്യുന്ന രീതി.
അരി കുതിര്‍ത്ത് പൊടിച്ച് വെയ്ക്കുക. ഈ പൊടി ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക. പാകത്തിന് ഉപ്പും ചൂട് വെള്ളവും ചേര്‍ത്ത് തിരുമ്മിവെയ്ക്കണം. പുട്ടുകുടത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. പുട്ടുകുറ്റിയില്‍
ചില്ലിട്ടതിനുശേഷം അല്പം തേങ്ങ ഇടുക.പിന്നിട് നനച്ചുവെച്ച മാവ് പിന്നെയും തേങ്ങ ,പിന്നെയും മാവ് എന്നിങ്ങനെ ഇടകലര്‍ത്തി ഇട്ടതിനുശേഷം പുട്ടുകുടത്തില്‍ വെച്ച് ആവിയില്‍ വേവിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ