2011 ഏപ്രിൽ 22, വെള്ളിയാഴ്‌ച

പയര്‍ ദോശ


ചെറുപയര്‍ - രണ്ടു ഗ്ലാസ്‌ ( മൂന്ന് മണിക്കൂര്‍ കുതിര്‍ക്കണം )
ചെറിയ ഉള്ളി - നാലു എണ്ണം
പച്ചമുളക് - നാലു എണ്ണം
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ഉപ്പ്- പാകത്തിന്
മല്ലിയില - അര കപ്പ്‌

പാചകം ചെയ്യുന്ന രീതി

കുതിര്‍ത്ത പയറും ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി അരച്ച് എടുക്കുക....
മാവിലേക്ക്‌ മഞ്ഞള്‍പൊടി , ഉപ്പ് ചേര്‍ത്തു ചെറുതായി നുറുകിയ മല്ലിയില യോജിപിച്ചു മയത്തില്‍ കലക്കുക
നല്ല ചൂട് ദോശ കല്ലില്‍ ഒരു തവി മാവു ഒഴിച്ച് വളരെ കട്ടികുറച്ചു പരതുക..
എണ്ണ തളിച്ച് നന്നായി മൂപ്പിച്ചു പയര്‍ ദോശ തയ്യാറാക്കുക

തക്കാളി ചമ്മന്തി കറി ആയി ഉപയോഗിക്കാം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ