2011 ഏപ്രിൽ 23, ശനിയാഴ്‌ച

ഊത്തപ്പം


പുഴുക്കലരി - ഒരു കപ്പ്‌
പച്ചരി- അര കപ്പ്‌
ഉഴുന്ന് - ഒരു കപ്പ്‌
സവാള - രണ്ടു എണ്ണം
പച്ചമുളക്- നാലു എണ്ണം
ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി


അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് ഒന്നിപ്പികുക .ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചു തുടങ്ങുമ്പോള്‍ ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക. സവാളയും മുളകും ചെറുതായി അരിഞ്ഞത്
ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ