2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

അവല്‍ ഉപ്പുമാവ്

കുത്ത് അവല്‍ - മൂന്ന് ഗ്ലാസ്‌
സവാള - രണ്ട്
പച്ചമുളഗ് - അഞ്ച്‌
മഞ്ഞള്‍ പൊടി - ഒരു നുള്ള്
പൊരി കടല- രണ്ട് സ്പൂണ്‍
കപ്പലണ്ടി - നാലു സ്പൂണ്‍
കടുക്- ചെറിയ ഒരു സ്പൂണ്‍
വറ്റല്‍മുളക് - നാലു എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
മല്ലിയില - അര ഗ്ലാസ്‌
തേങ്ങ - അര മുറി
നാരങ്ങ നീര്- ഒരു വലിയ നാരങ്ങ
ഉപ്പ്- ആവശ്യതിനു
നെയ്യ്- മൂന്ന് സ്പൂണ്‍

പാചകം ചെയ്യേണ്ടുന്ന രീതി

അവല്‍ രണ്ട് മൂന്ന് പ്രാവശ്യം വെള്ളത്തില്‍ കഴുകി ഊറ്റി എടുക്കുക..
നെയ്യ് ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില താളിക്കുക
പൊരികടല , കപ്പലണ്ടി എന്നിവ ചേര്‍ത്തു മൂപിച്ചു സവാള അരിഞ്ഞതും ചേര്‍ത്തു വഴറ്റുക
അതിലേക്കു അവലും മൂന്ന് നാലു സ്പൂണ്‍ വെള്ളവും ഉപ്പും ചേര്‍ക്കുക.
തേങ്ങ ചിരകിയതും ചേര്‍ത്തു നന്നായി ഇളക്കി നാരങ്ങ നീര്, മല്ലിയില അരിഞ്ഞതും ചേര്‍ത്തു അടുപ്പില്‍ നിന്ന് മാറ്റുക..

അവല്‍ ഉപ്പുമാവ് തയ്യാര്‍ :)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ