
ഗോതമ്പ് - അരകിലോ
തേങ്ങ - ഒന്ന്
ജീരക പൊടി - അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഉള്ളി - മുക്കാല്‍ കിലോ
പച്ചമുളക് - നാലു
വെളിച്ചെണ്ണ - രണ്ടു സ്പൂണ്‍
കടുക് - ഒരു സ്പൂണ്‍
പാചകം ചെയ്യുന്ന രീതി
ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി
നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ