2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ചട്ടി ചിക്കന്‍


ചിക്കന്‍ - അര കിലോ
മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍
ഗരം മസാല- ഒരു വലിയ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ്, വെള്ളം - പാകത്തിന്
തേങ്ങ ചിരകിയത് - ഒരു കപ്പ്‌,
പച്ചമുളക് - എട്ട്
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - എട്ടു കഷണം
മല്ലിയില - ഒരു കപ്പ്‌
കശുവണ്ടി - അര കപ്പ്‌
സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
തക്കാളി ചെറുതായി അരിഞ്ഞത് - ഒരു വലുത്
കറിവേപ്പില - ഒരു പിടി
വെളിച്ചെണ്ണ - അര കപ്പ്‌
ചിക്കന്‍ നന്നായി കഴുകി ചെറുതായി മുറിച്ചു മഞ്ഞള്‍പൊടി , ഗരം മസാല , കുരുമുളക് പൊടി , ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു നന്നായി വേവിക്കുക.
തേങ്ങ , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി, മല്ലിയില , കശുവണ്ടി എന്നിവ നന്നായി അരച്ചെടുക്കുക
നല്ല വലിപ്പമുള്ള ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക .....
അതിലേക്കു കറിവേപ്പില ഇടുക
ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റുക ....
നല്ലപോലെ കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍ അരപ്പ് കൂടെ ചേര്‍ക്കുക.....
ഇതിലേക് വേവിച്ച ചിക്കന്‍ ചേര്‍ക്കുക......
തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വച്ച് ചൂടോടെ ഉപയോഗിക്കുക.......


2011, ജൂലൈ 29, വെള്ളിയാഴ്‌ച

ചിക്കന്‍ ലോലിപോപ്പ്


ചിക്കന്‍ ലോലിപോപ്പ് - പത്തെണ്ണം
( ചിറകു കഷണങ്ങള്‍ )
ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതായി നുറുക്കിയത് - ഒന്ന്
നാരങ്ങ നീര് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി , ജീരകം പൊടിച്ചത് - ഒരു നുള്ള് വീതം
കോണ്‍ ഫ്ളൌര്‍ - നാലു ടീ സ്പൂണ്‍
ഗരം മസാല - ഒരു നുള്ള്
മുട്ട - ഒന്ന്
ചുവപ്പ് കളര്‍ - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു

ചിക്കെനില്‍ എണ്ണ ഒഴിച്ച് ബാക്കി എല്ല ചേരുവകകളും ചേര്‍ത്തു നന്നായി കുഴച്ചു അരമണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക

മുഖ ഭംഗി

മുഖം ദിവസവും മൂന്ന് തവണയെങ്ങിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം .... സോപ്പ് കൊണ്ടുള്ള ഉപയോഗം കുറയ്ക്കുക....
നെല്ലിക്കാപൊടി ഏറ്റവും നല്ലത്.. ദിവസവും അതു ഉപയോഗിച്ച് മുഖം കഴുകുക...
ചെറുപയര്‍ പൊടി , കടലമാവും എന്നിവയും ദിവസവും ഉപയോഗിക്കാം.....
ദിവസവും രാവിലെ രക്ത ചന്ദനം അരച്ച് മുഖത്ത് പുരട്ടുന്നതും മുഖകാന്തി നിലനിര്‍ത്തും.... വരണ്ട ചര്‍മം ഉള്ളവര്‍ അധികം രക്ത ചന്ദനം ഉപയോഗിക്കാന്‍ പാടില്ല....
കടലമാവ് പാലില്‍ കലക്കി ദിവസവും മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും......
ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് ആവി കൊള്ളിക്കുന്നതും മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും.....
വേപ്പിലയും പച്ചമഞ്ഞളും മുഖത്ത് അരച്ച് പുരട്ടുന്നതും നല്ല നിറം ഉണ്ടാക്കാന്‍ സഹായിക്കും.... ചര്‍മ രോഗങ്ങള്‍ ഉണ്ടാകാതെ ഇരിക്കാനും സഹായിക്കും.....

ബാറ്റെര്‍ ഫ്രൈ ചിക്കന്‍


ചിക്കന്‍ - അര കിലോ
സോയ സോസ്‌ - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി , വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ പിഴിഞ്ഞത് - രണ്ടു ടേബിള്‍ സ്പൂണ്‍
മൈദാ , കോണ്‍ ഫ്ലൌര്‍ - കാല്‍ കപ്പ്‌ വീതം
മുട്ട - ഒന്ന്
ബ്രഡ്‌പൊടിച്ചത് - ഒരു കപ്പ്‌
എണ്ണ, ഉപ്പ് - ആവശ്യത്തിനു

ചിക്കെനില്‍ സോസ്‌ , കുരുമുളക് പൊടി , ഇഞ്ചി, വെളുത്തുള്ളി നാരങ്ങ നീര് , ഉപ്പ് ഇവ ചേര്‍ത്തു അര മണിക്കൂര്‍ വയ്ക്കുക.....

മൈദാ , കോണ്‍ ഫ്ലൌര്‍ , മുട്ട , ഉപ്പ് , വെള്ളം ഇവ ചേര്‍ത്തു കട്ടിയുള്ള മാവു ഉണ്ടാക്കുക ......
ചിക്കന്‍ കഷണങ്ങള്‍ മാവില്‍ മുക്കി ബ്രെഡ്‌ പോടിച്ചതില്‍ ഉരുട്ടിഎടുത്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....

2011, ജൂലൈ 28, വ്യാഴാഴ്‌ച

ചിക്കന്‍ പക്കുവട


ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് - കാല്‍ കിലോ
സവാള നീളത്തില്‍ മുറിച്ചത് - രണ്ടെണ്ണം
പച്ചമുളക് ചെറുതായി മുറിച്ചത് - അഞ്ചെണ്ണം
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് - ഒരു ടീസ്പൂണ്‍
കടലമാവ്- നൂറു ഗ്രാം
അരിപൊടി - അമ്പതു ഗ്രാം
വനസ്പതി ഉരുക്കിയത് - രണ്ടു table സ്പൂണ്‍
കറിവേപ്പില - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു
ചിക്കന്‍ , മുളകുപൊടി , ഉപ്പ് ഇവ ചേര്‍ത്തു വേവിക്കുക ...
എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്തു മാവു ഉണ്ടാക്കുക
വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുക .....

ചിക്കന്‍ കുറുമ


ചിക്കന്‍ - അര കിലോ
ഇഞ്ചി അരച്ചത്‌ - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് കീറിയത് - നാലെണ്ണം
സവാള - രണ്ടെണ്ണം
മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
ഗരം മസാല - അര ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
മോര് - അര കപ്പ്‌
ബദാം അല്ലെങ്ങില്‍ കശുവണ്ടി - പത്തെണ്ണം
തേങ്ങ പാല് - ഒന്നാംപാല്‍ - ഒരു കപ്പ്‌
രണ്ടാം പാല്‍ - ഒരു കപ്പ്‌
മല്ലിയില , പുതിനയില , കറി വേപ്പില , ഉപ്പ്, എണ്ണ - ആവശ്യത്തിനു

സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് വഴറ്റുക
ബാക്കി ചേരുവകകളും ചേര്‍ത്തു അടച്ചു വച്ച് വേവിക്കുക.....
വെള്ളം വറ്റുമ്പോള്‍ ഒന്നാം പാലില്‍ ബദാം അല്ലെങ്ങില്‍ കശുവണ്ടി ചേര്‍ത്തു കലക്കി ചേര്‍ത്തിളക്കി നന്നായി ചൂടാക്കുക...........

ചിക്കന്‍ കബാബ്

ചിക്കന്‍ - കാല്‍ കിലോ
പച്ചമുളക് - മൂന്നെണ്ണം
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
മുട്ട - ഒന്ന്
ബ്രീഡ്‌ - ഒരു കഷ്ണം
പുതിനയില , മല്ലിയില , നാരങ്ങcc വെള്ളം -ഒരു ടേബിള്‍ സ്പൂണ്‍
മൈദാ - അര കപ്പ്‌
എണ്ണ , ഉപ്പ് - ആവശ്യത്തിന്
ചിക്കന്‍ മിക്സിയില്‍ അരക്കുക
മൈദയും എണ്ണയും ഒഴിച്ച് ബാക്കി എല്ലാം ചിക്കന്‍ ചേര്‍ത്തു കുഴക്കുക
ചെറുനാരങ്ങ വലുപ്പത്തില്‍ ചിക്കന്‍ കുഴച്ചത് എടുത്തു നീളത്തില്‍ ഉരുട്ടി കബാബ് ഉണ്ടാകുക
മൈദാ ഉപ്പും വെള്ളവും ചേര്‍ത്തു കുഴച്ചു പൂരി പോലെ പരാതി നീളത്തില്‍ മുറിക്കുക...
കബാബില്‍ നീളത്തില്‍ മുറിച്ചത് ചുറ്റി എണ്ണയില്‍ വറുക്കുക

മുളിഗട്ടോണി സൂപ്പ്


സ്റ്റോക്ക്‌ - മൂന്നര കപ്പ്‌
മാട്ടിറച്ചി നുറുക്കിയത് - അര കപ്പ്‌
തക്കാളി - രണ്ടെണ്ണം
ഉള്ളി - അര കപ്പ്‌
കറിവേപ്പില - അല്‍പ്പം
വെളുത്തുള്ളി - നാലു അല്ലി
ഇഞ്ചി , കറുവ - ഒരു കഷണം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മല്ലി, ജീരകം, കുരുമുളക് - അര ടീ സ്പൂണ്‍
തേങ്ങ പാല്‍ - ഒരു കപ്പ്‌

വലിയ പാത്രത്തില്‍ സ്റ്റോക്ക്‌ , മാട്ടിറച്ചി ചേര്‍ത്തു മയപെടുന്ന വരെ വേവിക്കുക
സ്റ്റോക്ക്‌ തിളക്കുമ്പോള്‍ ബാക്കി ഉള്ള ചേരുവകകള്‍ ചേര്‍ക്കണം
വീണ്ടും തിളക്കുമ്പോള്‍ ചെറുതീയില്‍ മാട്ടിറച്ചി വേവും വരെ വയ്ക്കുക
ശേഷം അരിച്ചെടുത്ത്‌ ഇറച്ചി കഷണങ്ങള്‍ തിരികെ ചേര്‍ക്കുക
ചൂട് സൂപിലേക്ക് അല്‍പ്പം നാരങ്ങ നീരും ചേര്‍ത്തു തിള വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി കാട്ടി തേങ്ങ പാല് ചേര്‍ത്തു കഴിക്കാം .

2011, ജൂൺ 21, ചൊവ്വാഴ്ച

വഴുതങ്ങ കറി



  1. വഴുതങ്ങ വലിയ കഷണങ്ങള്‍ - ഒരു കപ്പ്‌
  2. എണ്ണ - മൂന്ന് ചെറിയ സ്പൂണ്‍
  3. ഗ്രാമ്പു - നാലു
  4. കറുവാപട്ട - രണ്ടിഞ്ചു കഷണം
  5. കുരുമുളക് - മൂന്ന് എണ്ണം
  6. സാജീരകം - അര ചെറിയ സ്പൂണ്‍
  7. മല്ലിപൊടി - അര ചെറിയ സ്പൂണ്‍
  8. മുളക് പൊടി - അര ചെറിയ സ്പൂണ്‍
  9. സവാള - മുക്കാല്‍ കപ്പ്‌ അരിഞ്ഞത്
  10. തേങ്ങ - മുക്കാല്‍ കപ്പ്‌
  11. പുളി - അര ചെറിയ സ്പൂണ്‍
  12. പ്പ്- പാകത്തിന്

പാചകം ചെയുന്ന രീതി

വഴുതങ്ങ കഴനഗലക്കിയത് കുറച്ചു നേരം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം ഊറ്റിക്കഴുകി എടുക്കുക.

ഒരു ചെറിയ സ്പൂണ്‍ എണ്ണ ചൂടാക്കി ഗ്രാമ്പു, കറുവപ്പട്ട , കുരുമുലഗ് , സാജീരകം , മല്ലിപൊടി , മുളക് പൊടി , എന്നിവ വഴറ്റുക

ഇതിലേക്ക് കാല്‍ കപ്പ്‌ സവാള ചേര്‍ത്തു ഇളക്കി വഴറ്റി ചുവപ്പ് നിറമാകുമ്പോള്‍ തേങ്ങ ചേര്‍ത്തു കുറച്ചു നേരം ചെറുതീയില്‍ വഴറ്റുക

അടുപ്പില്‍ നിന്ന് വാങ്ങി ചൂടാറിയ ശേഷം പുളി പിഴിഞ്ഞതും ചേര്‍ത്തു മയത്തില്‍ അരക്കുക..

ബാക്കി എണ്ണ ചൂടകി സവാള വഴറ്റുക

ചുവപ്പ് നിറമാകുമ്പോള്‍ വഴുതങ്ങ ഊട്ടിയതും ചേര്‍ത്തു രണ്ടു നിമിഷം വഴറ്റണം .

ഇതിലേക്ക് അര കപ്പ്‌ വെള്ളവും ചേര്‍ത്തു വഴുതങ്ങ വേവിക്കുക.

വഴുതങ്ങ വെന്ത ശേഷം അരപ്പ് ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്തു കുറച്ചു നേരം തിളപ്പിക്കുക..

ചപ്പാത്തിക്ക് കൂടെ കഴിക്കുക....

അഞ്ചു പൊടി കൈകള്‍

  1. ചെറുതേനും തുളസി നീരും ഒരേ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക.... പ്രസരിപ്പ് ഉണ്ടാക്കും....
  2. പയര്‍ പൊടി , രക്ത ചന്ദനം , മഞ്ഞള്‍ അരച്ചത്‌ ഇവ ഒരേ അളവില്‍ എടുത്തു മുഖത്ത് പുരട്ടി നന്നായി ഉണങ്ങിയാല്‍ കഴുകി കളയുക.....
  3. തക്കാളി നീര് നാരങ്ങ നീരും ഓരോ സ്പൂണ്‍ വീതമെടുത്തു യോജിപിച്ചു മുഖത്ത് പുരട്ടുക.... മുഖത്തിന്‌ നല്ല തിളക്കം ഉണ്ടാകും...
  4. തിളപിക്കാത്ത പാലില്‍ കുറച്ചു നാരങ്ങ നീര് ചേര്‍ത്തു മുഖത്ത് പുരട്ടുക . മുഖം നല്ല മൃതുവായി മാറും
  5. നവര പാലില്‍ കുറുകി നന്നായി തിരുമിപിടിപികുക.... ഇതു ചര്‍മത്തിന്റെ വരണ്ട തൊലി ഉള്ളവര്‍ക്ക് സോപിനു പകരം കുതിര്‍ത്ത ഉഴുന്ന് അരച്ച് ഉപയോഗിക്കാം....

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

പച്ചക്കറി സാമ്പാര്‍


  1. വെള്ളരിയ്ക്ക - 1 കഷണം
  2. മുരിങ്ങയ്ക്ക - 2 എണ്ണം
  3. കത്തിരിയ്ക്ക - 2 എണ്ണം
  4. വെണ്ടയ്ക്ക - 6 എണ്ണം
  5. അമരയ്ക്ക - 12എണ്ണം
  6. ചേമ്പ് - 5 എണ്ണം
  7. പടവലങ്ങ - 1 കഷണം

  8. ചുവന്നുള്ളി - 50 ഗ്രാം
  9. പച്ചമുളുക് - 5 എണ്ണം
  10. തുവരപ്പരിപ്പ് - 50 ഗ്രാം
  11. മുളകുപ്പൊടി - 2 ടീസ്പൂണ്‍
  12. കായം - 1 കഷണം
  13. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  14. പുളി - ചെറിയ ടീസ്പൂണ്‍
  15. മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
  16. ഉപ്പ് - പാകത്തിന്
  17. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
  18. കറിവേപ്പില - 2 കതിര്‍പ്പ്
  19. കടുക് - കാല്‍ ടീസ്പൂണ്‍
  20. തക്കാളി - 2 എണ്ണം

പാചകം ചെയ്യേണ്ട രീതി

1 മുതല്‍ 7 വരെയുള്ള പച്ചക്കറികള്‍ കഷണം ആക്കണം. മുളുകുപ്പൊടി, മല്ലിപ്പൊടി,മഞ്ഞള്‍ പൊടി ,ഇവ വറുത്തരച്ചു കലക്കി വെയ്ക്കുക. ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പിടുക.
ഉള്ളിയും പച്ചമുളുക് കീറിയതും അമരയ്ക്കയും ഒപ്പം ഇടണം.പരിപ്പ് , പച്ചക്കറി പാതിവേവാകുമ്പോള്‍ വെണ്ടയ്ക്കയിടാം.നന്നായി വേവുമ്പോള്‍ പുളി
പിഴിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി തിളപ്പിക്കുക.പിന്നിടെ അരപ്പ് ചേര്‍ക്കുക.നന്നായി തിളപ്പിക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു കടുകും മുളുകും താളിച്ച്‌ കറിവേപ്പിലയും ഇട്ട് തിളയ്ക്കുന്ന സാമ്പാറില്‍ ഒഴിച്ച് വാങ്ങി
വെയ്ക്കുക.തക്കാളി കഷണങ്ങളാക്കി ഇതിലിടാം .

ഉള്ളി സാമ്പാര്‍


  1. തുവരപ്പരിപ്പ് - 12 കപ്പ്
  2. ശര്‍ക്കര - 1 ടീസ്പൂണ്‍
  3. ചുവന്നുള്ളി - 400 ഗ്രാം
  4. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളുക് - 4
  6. കടുക് - 1 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
  8. വറ്റല്‍മുളുക് - 2
  9. പുളി - നെല്ലിയ്ക്കാവലിപ്പം
  10. കറിവേപ്പില - 4 കതിര്‍പ്പ്
  11. സാമ്പാര്‍ പൊടി - 4 ടേബിള്‍സ്പൂണ്‍
  12. വെള്ളം - 4 കപ്പ്
പാചകം ചെയ്യേണ്ട രീതി

ഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ്‌ കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍
പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിഞ്ഞത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക്
വറുത്ത്‌ ഒഴിക്കുക .

മുരിങ്ങക്ക സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
മുരിങ്ങയ്ക്ക - 10 എണ്ണം
വറ്റല്‍മുളുക് - 8 എണ്ണം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
പുളി - നാരങ്ങാവലിപ്പം
കായം - 1 കഷണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളുക് - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
പച്ചകൊത്തമല്ലി - 1 പിടി
ഉപ്പ് - പാകത്തിന്
ഉണക്കലരി - 1 ടീസ്പൂണ്‍


പാചകം ചെയ്യേണ്ട രീതി

പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക.നന്നായി വെന്തശേഷം മുരിങ്ങയ്ക്ക കഷണങ്ങള്‍ ആക്കി ചേര്‍ത്ത് വേവിയ്ക്കുക.ഇത് പകുതി വേവാകുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ മുളുക്,മല്ലി, കായം എന്നിവ വറുക്കുക.പിന്നിടെ ഉലുവയിട്ട്‌ മൂപ്പിക്കുക.ഇങ്ങനെ മൂപ്പിച്ചതെല്ലാം ഉണക്കലരികൂടി ചേര്‍ത്ത് അരയ്ക്കുക.ഇത് വെള്ളത്തില്‍ കലക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ വേവുമ്പോള്‍ ഈ അരപ്പ് കലക്കിയത് ചേര്‍ക്കണം.നന്നായി തിളയ്ക്കുമ്പോള്‍ കടുക് പൊട്ടിച്ചു ഒഴിക്കുക.

സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച്


പാചകം
ചെയ്യേണ്ട രീതി

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം. പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.

കൈതച്ചക്ക കാളന്‍


പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

മാമ്പഴം കാളന്‍


  1. പഴുത്ത നാട്ടുമാങ്ങ - 5
  2. പച്ചമുളക് -5
  3. തേങ്ങ -അര മുറി
  4. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  5. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  6. ഉലുവ -കാല്‍ ടീസ്പൂണ്‍
  7. ജീരകം -1 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. പിളിയില്ലാത്ത തൈര് -1 കപ്പ്
കടുക്, കറിവേപ്പില,എണ്ണ -ആവശ്യത്തിന്


പാചകം ചെയ്യേണ്ട രീതി

മാങ്ങ തൊലിയിളക്കി വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക. തൈര് ഉടച്ചെടുക്കുക.അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക.മഞ്ഞള്‍പൊടി,കുരുമുളകുപൊടി,ഉപ്പ് ഇവയും ചേര്‍ക്കുക.തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക.ചൂടായിക്കഴിയുമ്പോള്‍ വാങ്ങിവെച്ച് കടുക് താളിച്ച്‌ ഉപയോഗിയ്ക്കാം.ഉലുവയും മൂപ്പിച്ച് എടുക്കുക.

കുറുക്കുകാളന്‍


ചേന -500 ഗ്രാം
നേന്ത്രക്കായ -500 ഗ്രാം
കട്ടത്തൈര് -500 ഗ്രാം
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
തേങ്ങ -1
കുരുമുളകുപൊടി -50 ഗ്രാം
പച്ചമുളക് -2
ജീരകം -2 ടീസ്‌ സ്പൂണ്‍
ഉപ്പ് -പാകത്തിന്


പാചകം ചെയ്യേണ്ട രീതി
ചേനയും കായും അല്പം വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.ഇവയില്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവുമ്പോള്‍ ഉപ്പ്,മഞ്ഞള്‍പൊടി, കുരുമുളകുപൊടി,എന്നിവ ചേര്‍ത്തിളക്കുക. പിന്നിട് കട്ടത്തൈര്
കുറേശ്ശെയായി ഒഴിക്കുക.ഈ സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.
തേങ്ങ,പച്ചമുളക്,ജീരകം ഇവ മൂന്നും ഒന്നിച്ച് ഉരുളയാക്കി വെയ്ക്കണം.ഇത് തൈര് കൂട്ടിലേക്കിട്ടു ഇളക്കുക. കടുക്,മുളക്,ഉലുവ,കറിവേപ്പില, ഇവ വറുത്ത്‌ കാളനിലിടുക.



വെള്ളരിയ്ക്ക കാളന്‍


പഴുത്ത വെള്ളരിയ്ക്ക -കാല്‍ ഭാഗം
പച്ചമുളക് - 3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
തൈര് - 2 കപ്പ്
തേങ്ങ - കാല്‍ മുറി
ഉപ്പ് - പാകത്തിന്

പാചകം ചെയ്യേണ്ട രീതി


വെള്ളരിയ്ക്ക കഷ്ണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളരിയ്ക്ക കഷണങ്ങളും പച്ചമുളക് കീറിയതുംപാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ നല്ല മയത്തില്‍
അരച്ച് കലക്കിയെടുക്കുക.തൈര് കലക്കിയെടുക്കുക.ഇതും തേങ്ങ അരച്ചതും കൂടി വെന്തു വരുന്ന കഷ്ണങ്ങളില്‍ ഒഴിച്ചു ഇളക്കിക്കൊണ്ടിരിയ്ക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഉലുവയുമിട്ട് വഴറ്റി
കാളനില്‍ ഒഴിച്ച് ഉപയോഗിക്കാം.

ഏത്തയ്ക്ക കാളന്‍


1. വിളഞ്ഞ ഏത്തയ്ക്ക -2
2. തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -3
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. പുളിയില്ലാത്ത മോര് -1 കപ്പ്
5. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു തിളപ്പിക്കുക. മോരൊഴിച്ചു ഇളക്കിവാങ്ങുക.കടുക് പൊട്ടിച്ച് ഉപയോഗിക്കാം.

കുമ്പളങ്ങ ഓലന്‍




  1. കുമ്പളങ്ങ -1 ഇടത്തരം കഷ്ണം
  2. പച്ചമുളക് -6
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. വന്‍പയര്‍ -1 പിടി
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാചകം ചെയ്യേണ്ട രീതി

പിഞ്ചു കുമ്പളങ്ങയുടെ ഒരു ഇടത്തരം കഷ്ണം കനം കുറച്ച് അരിയുക.വന്‍പയര്‍ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക.ഇതിലേയ്ക്ക് കുബളങ്ങ അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട്
ഉടയുന്നതുവരെ വേവിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതുവരെ കാത്തതിനുശേഷം എണ്ണയും കരിവേപ്പിലയുമിട്ടു വാങ്ങി വെയ്ക്കുക

ചേമ്പ് ഓലന്‍


  1. ചേമ്പ് -500 ഗ്രാം
  2. വന്‍പയര്‍ -1 പിടി
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. പച്ചമുളക് -6 എണ്ണം
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാചകം ചെയ്യേണ്ട രീതി

പയര്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ് വെച്ചിരിയ്ക്കുന്ന ചേമ്പിന്‍ കഷ്ണങ്ങളും പച്ചമുളക് കീറിയതും ചേര്‍ക്കണം.പയറും, ചേമ്പും നന്നായി വെന്തുടയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം.പിന്നിട് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇത് വാങ്ങിവെച്ച്
ഉപയോഗിക്കാം.

ചുരയ്ക്കാ ഓലന്‍



  1. ചുരയ്ക്കാ -1 എണ്ണം
  2. പച്ചമുളക് -6 എണ്ണം
  3. തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
  4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. വന്‍പയര്‍ -1 പിടി
  7. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

പയര്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ ചുരയ്ക്കയും പച്ചമുളക് കീറിയതുമിട്ട് വെന്തുടയുന്നതുവരെ തിളപ്പിക്കുക. തേങ്ങാപ്പാലും ഒഴിക്കണം.പിന്നിട്
എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിയ്ക്കാം.

മത്തങ്ങാ ഓലന്‍


മത്തങ്ങ -250 ഗ്രാം
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്

പാചകം ചെയ്യേണ്ട രീതി
വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ ചെറുതായി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

വെണ്ടയ്ക്ക മെഴുക്കുപുരട്ടി



വെണ്ടയ്ക്ക -6
ചുവന്നുള്ളി നീളത്തില്‍
അരിഞ്ഞത് -10
പച്ചമുളക് നീളത്തില്‍ കീറിയത് -4
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്


പാചകം ചെയ്യേണ്ട രീതി

വെണ്ടയ്ക്ക നീളത്തിലോ വട്ടത്തിലോ അരിഞ്ഞ് ഉള്ളിയും പച്ചമുളകും ചീനച്ചട്ടിയില്‍ ഇട്ട് അടുപ്പില്‍ വെച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക.
2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അടച്ച് ചെറുതീയില്‍ അല്പ സമയം വെയ്ക്കുക.അടപ്പ് തുറന്ന് ഇളക്കി മൂപ്പിച്ചെടുക്കുക.

വെണ്ടയ്ക്ക തോരന്‍


  1. വെണ്ടയ്ക്ക -200 ഗ്രാം
  2. കടുക് -അര ടീസ്പൂണ്‍
  3. ചുവന്നുള്ളി -1 കപ്പ്
  4. പച്ചമുളക് -5
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. തേങ്ങ -അര കപ്പ്
  7. കറിവേപ്പില -1 കതിര്‍പ്പ്
  8. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്‍ക്കുക.ഇതില്‍ തിരുമ്മിയ തേങ്ങയുംഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഈ കൂട്ടെല്ലാംകൂടി അതിലിട്ട് മൂടി
ആവിയില്‍ വേവിക്കുക.വെന്തശേഷം മൂടി തുറന്ന് വഴറ്റി എടുക്കുക.

ബീറ്റ് റൂട്ട് തോരന്‍


ബീറ്റ് റൂട്ട് -2 വലുത്
സവാള -1
തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -4
വെളുത്തുള്ളി -2 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന രീതി

ബീറ്റ് റൂട്ട് തൊലി ചെത്തി കഴുകിയ ശേഷം കൊത്തിയരിയുക.സവാളയും കൊത്തിയരിയുക. തേങ്ങ, പച്ചമുളക്,ജീരകം,വെളുത്തുള്ളി ഇവ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും ഇതിലേയ്ക്ക് ഇട്ട് അരപ്പ് നടുക്ക് വെച്ച് അല്പം വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കുക.വെന്തതിനുശേഷം നന്നായി തോര്‍ത്തിയെടുക്കുക.

പടവലങ്ങ തോരന്‍


  1. പടവലങ്ങ -1
  2. തേങ്ങ -കാല്‍ കപ്പ്
  3. പച്ചമുളക് -4
  4. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  5. ജീരകം -1 നുള്ള്
  6. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
  7. കടുക് -1 ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. കറിവേപ്പില -2 കതിര്‍പ്പ്
  10. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന രീതി

പടവലങ്ങ ചെറുതായി അരിയുക.ഇതൊട്ടും കുഴഞ്ഞുപോകാതെ ഉപ്പ് ചേര്‍ത്ത് വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുക് വറുത്ത്‌ വേവിച്ച ചേരുവയുടെ നടുവില്‍ അരപ്പ് വെച്ച് അല്പം നേരം മൂടി വേവിക്കുക.ഉപ്പ് ചേര്‍ത്ത ശേഷം നന്നായി ഉലര്‍ത്തിയെടുത്തു ഉപയോഗിക്കാം. വേവിച്ച കടലപ്പരിപ്പും ചേര്‍ത്തും പടവലങ്ങ തോരന്‍ വെയ്ക്കാം.

അമരയ്ക്ക തോരന്‍


1. അമരയ്ക്ക -250 ഗ്രാം
2.ചെറിയ ഉള്ളി -100 ഗ്രാം
3.തേങ്ങ -അര കപ്പ്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
കറിവേപ്പില -4 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് - രണ്ടെണ്ണം

പാചകം ചെയ്യുന്ന രീതി

അമരയ്ക്കയും ഉള്ളിയും കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. തേങ്ങ,ജീരകം,പച്ചമുളക്,മഞ്ഞള്‍പൊടി,വെളുത്തുള്ളി,ഇവ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചത് കറിവേപ്പില ഇവയിട്ട് മൂക്കുമ്പോള്‍ അരിഞ്ഞുവെച്ച ചേരുവകളും പാകത്തിന്ഉപ്പും ചേര്‍ത്തിളക്കുക. നടുവില്‍ ഒരു കുഴിയുണ്ടാക്കി അരപ്പതിലിട്ടു മൂടി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. വെന്തതിനുശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.

ചീരയില തോരന്‍






1.ചീരയില -1 പിടി
2.തേങ്ങ - കാല്‍ കപ്പ്
പച്ചമുളക് - 2
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -അര ടീസ്പൂണ്‍
പാചകം ചെയ്യേണ്ട രീതി
ചീര കഴുകി മണ്ണ് കളഞ്ഞ് പൊടിയായി അരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് വറുക്കുക.വറ്റല്‍മുളകും ഇടുക. ഇതിലേയ്ക്ക് ചീരയിട്ട് ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ അരപ്പും വെച്ച്
മൂടി ആവിയില്‍ വേവിക്കുക. വെന്തശേഷം നന്നായി വഴറ്റി എടുക്കുക.