2011 ഏപ്രിൽ 23, ശനിയാഴ്‌ച

കൂര്‍ക്ക അവിയല്‍


1. കൂര്‍ക്ക (ചീവിക്കഴിജ്ജത്) - 200 ഗ്രാം
2. തേങ്ങ - അരമുറി
ജീരകം - 1 നുള്ള്
പച്ചമുളക് - 3
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 3 ചുള
3. ഉപ്പ് - പാകത്തിന്
4. വെളിച്ചെണ്ണ - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

കൂര്‍ക്ക തൊലികളഞ്ഞ് കഴുകിയെടുത്ത് കഷ്ണങ്ങള്‍ ആക്കിയെടുക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കൂര്‍ക്ക കഷ്ണങ്ങള്‍ വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ