1. ചെമ്മീന്‍ കഴുകി വൃത്തി ആക്കിയത് - 100 ഗ്രാം
2. സവാള അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
3. കടുക് - ഒരു നുള്ള്
4. പച്ചമുളക് അരിഞ്ഞത് - ഒരു ടീ സ്പൂണ്‍
5. ഇഞ്ചി അരിഞ്ഞത് - അല്പം
6. കറി വേപ്പില - അല്‍പ്പം
7.എണ്ണ - വറുക്കാന്‍
8.ഉപ്പ് - ആവശ്യത്തിന്
9.ഉരുളകിഴങ്ങ് തൊലി കളഞ്ഞത് - രണ്ട്
10.മഞ്ഞള്‍ പൊടി - ഒരു നുള്ള്
11.കുരുമുളക് പൊടി - ഒരു നുള്ള്
12.ദോശ മാവു - ഒരു ലിറ്റര്‍
ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക....
രണ്ട് , നാലു , അഞ്ചു , ആറ് ചേരുവകകള്‍ അതിലേക് ഇട്ടു നന്നായി ഇളക്കുക......
കുരുമുളക് പൊടി , മഞ്ഞള്‍ പൊടി ചേര്‍ത്തു നന്നായി ഇളക്കുക....
രണ്ട് കപ്പ് വെള്ളം , ഉരുളകിഴങ്ങും ചേര്‍ക്കുക .......
ഉരുളകിഴങ്ങ് ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ എരിവും ഉപ്പും പാകപെടുതി എരിവും ഉപ്പും പാകപെടുതി വെള്ളം വറ്റിച്ചു തീയണക്കുക.....
ദോശകല്ല് ചൂടാക്കി നേരിയ ദോശ ചുട്ടെടുക്കുക.... നടുവില്‍ ചെമ്മീന്‍ മസാല നിറച്ചു ദോശ ചുരട്ടി മടക്കുക....
2012, ജൂലൈ 30, തിങ്കളാഴ്ച
2012, ജൂലൈ 29, ഞായറാഴ്ച
മുട്ട തീയല്‍
മുട്ട അഞ്ചു എണ്ണം നന്നായി പുഴുങ്ങി രണ്ടായി കീറി വയ്ക്കുക.... ഒരു മുറി തേങ്ങ , ഒരു ചെറിയ സ്പൂണ്‍ വീതം മുളകുപൊടി, മല്ലിപൊടി , അര ചെറിയ സ്പൂണ്‍ വീതം കുരുമുളക് പൊടിയും ചേര്‍ത്തു നല്ല ബ്രൌണ്‍ നിറമാകും വരെ വറുത്തു അര ചെറിയ സ്പൂണ്‍ ഗരം മസാല പൊടിയും ചേര്‍ത്തു നന്നായി അരച്ച് എടുക്കണം ..... ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അഞ്ചു ചുവന്നുള്ളി , നീളത്തില്‍ അറിഞ്ഞതും കറിവേപ്പില ചേര്‍ത്തു വഴറ്റണം . ഇതിലേക്ക് അരപ്പും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് മുട്ട ചേര്‍ത്തിളക്കി വാങ്ങുക.....
മുട്ട കബാബ്
ആറു മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിക്കുക.... ഒരു കഷണം ഇഞ്ചി , മൂന്ന് അല്ലി വെളുത്തുള്ളി , അര കപ്പ് തേങ്ങ ച്ചുരിട്ടിയത് , ഒരു നെല്ലിക്ക വലിപ്പത്തില്‍ വാളന്‍ പുലി , ഏഴു ചുവന്നുള്ളി , രണ്ട് പച്ചമുളക് , അല്പം മല്ലിയില എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്തു അരക്കുക..... ഇതില്‍ ഒരു ചെറിയ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കണം ... ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നിലും പൊതിയുക ..... പിന്നീടു ഒരു മുട്ട അടിച്ചതില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....
2012, ജൂലൈ 27, വെള്ളിയാഴ്ച
ഫ്രൂട്ട് ഡ്രിങ്ക്
വലിയ വാഴപഴം - അഞ്ചു
പഞ്ചസാര - രണ്ട് വലിയ സ്പൂണ്‍
തേന്‍ - രണ്ട് വലിയ സ്പൂണ്‍
പുളിയില്ലാത്ത മോര് - 400 മില്ലി ലിറ്റര്‍
നാരങ്ങ നീര് - ഒരു നാരങ്ങയുടേത് .......
മൂന്ന് വാഴപഴങ്ങള്‍ നീളത്തില്‍ അരിയുക.....
ഒരു പാനില്‍ മുറിച്ച വശങ്ങള് മീതെയാക്കി പഞ്ചസാര തൂവി അടുപ്പില്‍ വച്ച് പഴം ബ്രൌണ്‍ നിറമാകുന്ന വരെ ചെറുതീയില്‍ വഴറ്റി ചൂട് മാറ്റാന്‍ വയ്ക്കുക....
രണ്ട് പഴം നന്നായി അടിക്കുക......
നാരങ്ങ നീരും തേനും ചേര്‍ക്കുക....
മോര് നന്നായി അടിക്കുക .....
ഇതില്‍ ഉടച്ച പഴങ്ങളും പഞ്ചസാര യില്‍ വിളയിച്ച പഴങ്ങളും ചേര്‍ക്കുക....
ചേരുവ നന്നായി അടിച്ചെടുക്കുക......

ഫാഷന്‍ ട്രീറ്റ്
ഫാഷന്‍ ഫ്രൂട്ട് - 3
ചെറിയ പഴുത്ത മാങ്ങാ കഷണങ്ങളാക്കിയത് ഒന്ന്
വാഴപഴം കഷണങ്ങള്‍ - ഒന്ന്
ഓറഞ്ച് ജ്യൂസ് - 300 മില്ലി
പാട മാറ്റിയ തണുത്ത പാല് - ആവശ്യത്തിന്
ഫാഷന്‍ ഫ്രൂട്ട് ഉള്ളിലെ കാമ്പ് ചുഴന്നെടുക്കുക.....
ഇതില്‍ വാഴപഴം , മാങ്ങാ , ഓറഞ്ച് ജ്യൂസ് ചേര്‍ത്തു നന്നായി അടിച്ചെടുക്കുക....
ആവശ്യത്തിന് പാല് ചേര്‍ത്തു ഓരോ ഗ്ലാസില്‍ ഒഴിച്ചു ഇതിനു മീതെ ഐസ് പൊടിച്ചതും പുതിന യില തൂവുക.......

ഡ്രിങ്ക്
നാരങ്ങ നീര് - ആറു നാരങ്ങ
പഞ്ചസാര - 75 ഗ്രാം
ആപ്പിള്‍ - ഒന്നോ രണ്ടോ
സോഡാ - ഒരു ലിറ്റര്‍
ആപ്പിള്‍ ജ്യൂസ് - രണ്ട് ലിറ്റര്‍
പാകം ചെയ്യുന്ന വിധം
നാരങ്ങ നീരില്‍ പഞ്ചസാര ചേര്‍ത്തു ചെറുതീയില്‍ പഞ്ചസാര ഉരുകുന്ന വരെ അടുപ്പില്‍ വയ്ക്കുക..... വാങ്ങി തണുക്കാന്‍ വയ്ക്കുക.....
ആപ്പിള്‍ കട്ട് ചെയ്തു ഇതില്‍ ചേര്‍ക്കുക.....
ആപ്പിള്‍ ജ്യൂസ് നാരങ്ങ ജ്യൂസ് മിശ്രിതവും യോജിപ്പിക്കുക .....
സോഡാ ആവശ്യത്തിന് ചേര്‍ക്കുക....
പാനീയം ഒരു ഗ്ലാസില്‍ പകര്‍ന്നു മീതെ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞു ഒരു നാരങ്ങ കഷണവും രണ്ട് പുതിനയില യുടെ തണ്ടും ചേര്‍ക്കുക.......

മസൂര്‍ ദാല്‍ ബിരിയാണി
മസൂര്‍ പരിപ്പ് - മുക്കാല്‍ പരിപ്പ്
ബിരിയാണി അരി - രണ്ട് കപ്പ്
നെയ്യ് - അഞ്ചു വലിയ സ്പൂണ്‍
സവാള - നാലു
വെളുത്തുള്ളി - നാലു അല്ലി
ഉണക്കമുളക് - ഏഴു
മല്ലി - മൂന്ന് ചെറിയ സ്പൂണ്‍
ജീരകം - ഒന്നര ചെറിയ സ്പൂണ്‍
കസ കസ - നാലു ചെറിയ സ്പൂണ്‍
ഇഞ്ചി - ഒരിഞ്ചു കഷണം
തക്കാളി - രണ്ട് അരിഞ്ഞത്
കുങ്കുമ പൂവ് - കാല് ചെറിയ സ്പൂണ്‍
പാല് - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന രീതി
മസൂര്‍ ദാല്‍ വെള്ളത്തില്‍ ഇട്ടു ആറു മണിക്കൂര്‍ വയ്ക്കുക....
അരി വേവിച്ചു വയ്ക്കുക....
നെയ്യ് ചൂടാക്കി മൂന്ന് സവാള നീളത്തില്‍ അരിഞ്ഞത് വറുത്തു ബ്രൌണ്‍ നിറമാക്കി കോരുക .......
ഒരു സവാള പോടിയയരിഞ്ഞു ബാക്കി യുള്ള നെയ്യിലിടു വറുക്കുക.....
ഇതിലേക്ക് വെളുത്തുള്ളി , ഉണക്കമുളക് , മല്ലി , ജീരകം , കസ കസ , ഇഞ്ചി , തക്കാളി എന്നിവ അരച്ചത് ചേര്‍ത്തു കുറച്ചു നേരം വറക്കുക......
തക്കാളി ചേര്‍ത്തു വഴറ്റിയ ശേഷം മസൂര്‍ പരിപ്പ് കുതിര്‍ത്തതും ഉപ്പും കാല് കപ്പ് വെള്ളവും കൂടി ചേര്‍ത്തു വേവിച്ചു വാങ്ങുക .......
കുങ്കുമ പൂവ് ചെറുതായൊന്നു ചൂടാക്കി ഒരു ടീസ്പൂണ്‍ പാലില്‍ കലക്കി ചോറില്‍ ചേര്‍ക്കുക......
വറുത്ത സവാളയും ഉപ്പും കൂടി ചോറില്‍ ചേര്‍ത്തു നന്നായി ഇളക്കുക.....
ഒരു വലിയ പാത്രത്തില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചോറില്‍ മൂന്നിലൊന്നു ഭാഗം വിളമ്പുക ......
ഇതിനു മുകളില്‍ പരിപ്പ് മിശ്രിതം പകുതി വിളമ്പി നിരപ്പാക്കുക.... മീതെ മൂന്നിലൊരുഭാഗം ചോറ് വിളമ്പി ഒരേ നിരപ്പാക്കുക..... മിച്ചമുള്ള പരിപ്പ് മിശ്രിതം വിളമ്പി നിരപ്പാക്കുക.......

മത്തി പച്ചമുളക് കറി
നാലു പച്ചമുളക് തണ്ടോടെ കനലില്‍ ചുട്ടെടുത്തു അരച്ച് വയ്ക്കുക... അര മുറി തേങ്ങ അല്പം ചുവന്ന മുളക് ചേര്‍ത്തു അരച്ച് അതില്‍ നാലു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചേര്‍ക്കുക... ഒരു നെല്ലിക്ക വലിപ്പം പുളി പിഴിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.... ഇതില്‍ ഉപ്പും കുരുമുളക് അരച്ചതും ചേര്‍ത്തു തിളപ്പിക്കുക..... നന്നായി തിളക്കുമ്പോള്‍ അരകിലോ മത്തി ചേര്‍ക്കുക.... വറ്റി പാകമായാല്‍ കറി വേപ്പില ചേര്‍ക്കുക.....
മലബാര്‍ മത്തി പുഴുക്ക്
പതിനെഞ്ചു മത്തി ആവശ്യത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്‍ത്തു വേവിച്ചു വയ്ക്കുക .... ഒരു കിലോ കപ്പ അരിഞ്ഞു വേവിക്കുക ... ഒരു കപ്പ് തേങ്ങ തിരുമ്മിയതും ഒരു കപ്പ് ചെറിയ ഉള്ളി , ഒരു ചെറിയ സ്പൂണ്‍ ജീരകം , ആറ് അല്ലി വെളുത്തുള്ളി , ഒന്നര സ്പൂണ്‍ മുളക് പൊടി , കാല് ചെറിയ സ്പൂണ്‍ മഞ്ഞള്‍ പൊടി ഇവ ചതചെടുത്തത് വെന്ത കപ്പയില്‍ ചേര്‍ത്തിളക്കി വേവിച്ച മീനും പാകത്തിന് ഉപ്പും ചേര്‍ത്തു പത്രം അടച്ചു വച്ച് കുറച്ചു നേരം ചെറുതീയില്‍ വേവിക്കുക . കറി വേപ്പിലയും കാല് കപ്പ് വെളിച്ചെണ്ണ ചേര്‍ത്തു വാങ്ങി വയ്ക്കുക....
ചാള വറ്റിച്ചത്
അര കിലോ ചാള വരഞ്ഞു വയ്ക്കുക.... രണ്ട് സവാള , മൂന്ന് പച്ചമുളക് , ഒരു കഷണം ഇഞ്ചി , ഒരു തണ്ട് കറിവേപ്പില എന്നിവ കൊത്തി അരിഞ്ഞു വയ്ക്കുക... ചട്ടിയില്‍ അര സ്പൂണ്‍ മുളക് പൊടി , കാല് സ്പൂണ്‍ മഞ്ഞള്‍ പൊടി , കാല് സ്പൂണ്‍ കുരുമുളക് പൊടി , പാകത്തിന് ഉപ്പ് , രണ്ട് സ്പൂണ്‍ വിനാഗിരി അല്ലെങ്ങില്‍ തക്കാളി പൊടി ആയി അരിഞ്ഞത് , ആവശ്യത്തിന് വെളിച്ചെണ്ണ , ഇവയും അരിഞ്ഞു വച്ചിരിക്കുന്ന സവാള മിശ്രിതവും ചേര്‍ത്തു തിരുമുക . ഇതില്‍ ചാള ഇട്ടു നികവേ വെള്ളം ഒഴിച്ചു തിളപിച്ചു ചെറുതീയില്‍ വറ്റിച്ചെടുക്കുക....
2012, ജൂലൈ 23, തിങ്കളാഴ്ച
മത്തി പീര
മത്തി പീര
ഒരു മണ്‍ചട്ടിയില്‍ പത്തു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്കുക. പത്തു ചുവന്നുള്ളി , രണ്ട് പച്ചമുളക് , ഒരു കഷണം ഇഞ്ചി അരിഞ്ഞത് , ഒരു വലിയ സ്പൂണ്‍ തേങ്ങ പീര , രണ്ട് വലിയ സ്പൂണ്‍ മാങ്ങാ ചെറുതായി അരിഞ്ഞത് അല്ലെങ്ങില്‍ മൂന്നു ചെറിയ കഷണം കുടം പുളി, രണ്ട് തണ്ട് കറി വേപ്പില , ഒരു നുള്ള് വീതം മഞ്ഞള്‍ പൊടി . കുരുമുളക് പൊടി , ഉലുവ പൊടി , ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ , പാകത്തിന് ഉപ്പ് ഇവ ചേര്‍ത്തു ഇളക്കി ചട്ടിയില്‍ വച്ചിരിക്കുന്ന മീനുമായി യോജിപ്പിച്ച് ഒന്നര കപ്പ് വെള്ളവും ചേര്‍ത്തു കുറച്ചു നേരം നല്ല തീയിലും കുറച്ചു നേരം ചെറുതീയിലും വെള്ളം വറ്റിചെടുക്കുക ....
കൂര്‍ക്ക ചേര്‍ത്ത മത്തി കറി
കൂര്‍ക്ക ചേര്‍ത്ത മത്തി കറി
ഒരു കിലോ മത്തി വൃത്തിയാക്കി അതില്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഒരു സ്പൂണ്‍ മുളക് പൊടി , ഒന്നര സ്പൂണ്‍ മല്ലിപൊടി , ഓരോ സ്പൂണ്‍ വീതം ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ ചതച്ച് നാലു കുടം പുളി, ഒരു തേങ്ങയുടെ പാല് ഇവ ചേര്‍ത്തു മണ് ചട്ടിയില്‍ വയ്ക്കുക.... തിളച്ചു വരുമ്പോള്‍ പകുതി വേവിച്ച കൂര്‍ക്കയും പാകത്തിന് ഉപ്പും ചേര്‍ത്തു ഇളക്കി മൂടി വയ്ക്കുക... മതിയും കൂര്‍ക്കയും വെന്തു കുറുകി ചാറോടെ ഇറക്കി വച്ച ശേഷം ഉള്ളി മൂപിച്ചു കറി യില്‍ ചേര്‍ക്കുക.....

മത്തി ( ചാള ) വിഭവങ്ങള്‍
സ്പെഷ്യല്‍ മത്തി ഫ്രൈ
പത്തു വലിയ മത്തി വൃത്തിയാക്കി അര കപ്പ് വാളന്‍ പുളി ഇല , പത്തു കാന്താരി മുളക് , ഒരു സ്പൂണ്‍ പച്ച കുരുമുളക് , നാലു അല്ലി വെളുത്തുള്ളി , പാകത്തിന് ഉപ്പ്, ഒരു സ്പൂണ്‍ മല്ലിപൊടി , അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഇവ അരച്ചത് പുരട്ടി അരമണിക്കൂര്‍ വയ്ക്കുക . ഒരു വാഴയില എടുത്തു അതില്‍ വെളിച്ചെണ്ണ പുരട്ടി മൂന്ന് കതിര്‍പ്പ് കറിവേപ്പില നിരത്തി മീന്‍ ഓരോന്നായി പെറുക്കി വച്ച് നന്നായി മടക്കുക . ചൂടായ തവയില്‍ എണ്ണ പുരട്ടി ഇതു ചെറുതീയില്‍ തിരിച്ചും മറിച്ചും ഇട്ടു പോരിചെടുക്കുക ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)