2011 ഏപ്രിൽ 24, ഞായറാഴ്‌ച

കൂട്ട് അവിയല്‍


1.ചേന - 500 ഗ്രാം
വെള്ളരിയ്ക്ക - 500 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഏത്തയ്ക്ക - 1
മുരിങ്ങയ്ക്ക -1
പച്ചപയര്‍ - 50 ഗ്രാം
അമരയ്ക്ക - 50 ഗ്രാം
പച്ചമുളക് - 2
ചുവന്നുള്ളി - 4
2. ഉപ്പ് - പാകത്തിന്
3. തേങ്ങ - അര മുറി
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
4. തൈര് - 2 ടേബിള്‍സ്പൂണ്‍

പാചകം ചെയ്യുന്ന രീതി
പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക .വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ