2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

പച്ചക്കറി സാമ്പാര്‍


  1. വെള്ളരിയ്ക്ക - 1 കഷണം
  2. മുരിങ്ങയ്ക്ക - 2 എണ്ണം
  3. കത്തിരിയ്ക്ക - 2 എണ്ണം
  4. വെണ്ടയ്ക്ക - 6 എണ്ണം
  5. അമരയ്ക്ക - 12എണ്ണം
  6. ചേമ്പ് - 5 എണ്ണം
  7. പടവലങ്ങ - 1 കഷണം

  8. ചുവന്നുള്ളി - 50 ഗ്രാം
  9. പച്ചമുളുക് - 5 എണ്ണം
  10. തുവരപ്പരിപ്പ് - 50 ഗ്രാം
  11. മുളകുപ്പൊടി - 2 ടീസ്പൂണ്‍
  12. കായം - 1 കഷണം
  13. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  14. പുളി - ചെറിയ ടീസ്പൂണ്‍
  15. മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
  16. ഉപ്പ് - പാകത്തിന്
  17. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
  18. കറിവേപ്പില - 2 കതിര്‍പ്പ്
  19. കടുക് - കാല്‍ ടീസ്പൂണ്‍
  20. തക്കാളി - 2 എണ്ണം

പാചകം ചെയ്യേണ്ട രീതി

1 മുതല്‍ 7 വരെയുള്ള പച്ചക്കറികള്‍ കഷണം ആക്കണം. മുളുകുപ്പൊടി, മല്ലിപ്പൊടി,മഞ്ഞള്‍ പൊടി ,ഇവ വറുത്തരച്ചു കലക്കി വെയ്ക്കുക. ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പിടുക.
ഉള്ളിയും പച്ചമുളുക് കീറിയതും അമരയ്ക്കയും ഒപ്പം ഇടണം.പരിപ്പ് , പച്ചക്കറി പാതിവേവാകുമ്പോള്‍ വെണ്ടയ്ക്കയിടാം.നന്നായി വേവുമ്പോള്‍ പുളി
പിഴിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി തിളപ്പിക്കുക.പിന്നിടെ അരപ്പ് ചേര്‍ക്കുക.നന്നായി തിളപ്പിക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു കടുകും മുളുകും താളിച്ച്‌ കറിവേപ്പിലയും ഇട്ട് തിളയ്ക്കുന്ന സാമ്പാറില്‍ ഒഴിച്ച് വാങ്ങി
വെയ്ക്കുക.തക്കാളി കഷണങ്ങളാക്കി ഇതിലിടാം .

ഉള്ളി സാമ്പാര്‍


  1. തുവരപ്പരിപ്പ് - 12 കപ്പ്
  2. ശര്‍ക്കര - 1 ടീസ്പൂണ്‍
  3. ചുവന്നുള്ളി - 400 ഗ്രാം
  4. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളുക് - 4
  6. കടുക് - 1 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
  8. വറ്റല്‍മുളുക് - 2
  9. പുളി - നെല്ലിയ്ക്കാവലിപ്പം
  10. കറിവേപ്പില - 4 കതിര്‍പ്പ്
  11. സാമ്പാര്‍ പൊടി - 4 ടേബിള്‍സ്പൂണ്‍
  12. വെള്ളം - 4 കപ്പ്
പാചകം ചെയ്യേണ്ട രീതി

ഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ്‌ കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍
പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിഞ്ഞത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക്
വറുത്ത്‌ ഒഴിക്കുക .

മുരിങ്ങക്ക സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
മുരിങ്ങയ്ക്ക - 10 എണ്ണം
വറ്റല്‍മുളുക് - 8 എണ്ണം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
പുളി - നാരങ്ങാവലിപ്പം
കായം - 1 കഷണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളുക് - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
പച്ചകൊത്തമല്ലി - 1 പിടി
ഉപ്പ് - പാകത്തിന്
ഉണക്കലരി - 1 ടീസ്പൂണ്‍


പാചകം ചെയ്യേണ്ട രീതി

പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക.നന്നായി വെന്തശേഷം മുരിങ്ങയ്ക്ക കഷണങ്ങള്‍ ആക്കി ചേര്‍ത്ത് വേവിയ്ക്കുക.ഇത് പകുതി വേവാകുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ മുളുക്,മല്ലി, കായം എന്നിവ വറുക്കുക.പിന്നിടെ ഉലുവയിട്ട്‌ മൂപ്പിക്കുക.ഇങ്ങനെ മൂപ്പിച്ചതെല്ലാം ഉണക്കലരികൂടി ചേര്‍ത്ത് അരയ്ക്കുക.ഇത് വെള്ളത്തില്‍ കലക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ വേവുമ്പോള്‍ ഈ അരപ്പ് കലക്കിയത് ചേര്‍ക്കണം.നന്നായി തിളയ്ക്കുമ്പോള്‍ കടുക് പൊട്ടിച്ചു ഒഴിക്കുക.

സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച്


പാചകം
ചെയ്യേണ്ട രീതി

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം. പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.

കൈതച്ചക്ക കാളന്‍


പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

മാമ്പഴം കാളന്‍


  1. പഴുത്ത നാട്ടുമാങ്ങ - 5
  2. പച്ചമുളക് -5
  3. തേങ്ങ -അര മുറി
  4. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  5. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  6. ഉലുവ -കാല്‍ ടീസ്പൂണ്‍
  7. ജീരകം -1 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. പിളിയില്ലാത്ത തൈര് -1 കപ്പ്
കടുക്, കറിവേപ്പില,എണ്ണ -ആവശ്യത്തിന്


പാചകം ചെയ്യേണ്ട രീതി

മാങ്ങ തൊലിയിളക്കി വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക. തൈര് ഉടച്ചെടുക്കുക.അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക.മഞ്ഞള്‍പൊടി,കുരുമുളകുപൊടി,ഉപ്പ് ഇവയും ചേര്‍ക്കുക.തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക.ചൂടായിക്കഴിയുമ്പോള്‍ വാങ്ങിവെച്ച് കടുക് താളിച്ച്‌ ഉപയോഗിയ്ക്കാം.ഉലുവയും മൂപ്പിച്ച് എടുക്കുക.

കുറുക്കുകാളന്‍


ചേന -500 ഗ്രാം
നേന്ത്രക്കായ -500 ഗ്രാം
കട്ടത്തൈര് -500 ഗ്രാം
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
തേങ്ങ -1
കുരുമുളകുപൊടി -50 ഗ്രാം
പച്ചമുളക് -2
ജീരകം -2 ടീസ്‌ സ്പൂണ്‍
ഉപ്പ് -പാകത്തിന്


പാചകം ചെയ്യേണ്ട രീതി
ചേനയും കായും അല്പം വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.ഇവയില്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവുമ്പോള്‍ ഉപ്പ്,മഞ്ഞള്‍പൊടി, കുരുമുളകുപൊടി,എന്നിവ ചേര്‍ത്തിളക്കുക. പിന്നിട് കട്ടത്തൈര്
കുറേശ്ശെയായി ഒഴിക്കുക.ഈ സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.
തേങ്ങ,പച്ചമുളക്,ജീരകം ഇവ മൂന്നും ഒന്നിച്ച് ഉരുളയാക്കി വെയ്ക്കണം.ഇത് തൈര് കൂട്ടിലേക്കിട്ടു ഇളക്കുക. കടുക്,മുളക്,ഉലുവ,കറിവേപ്പില, ഇവ വറുത്ത്‌ കാളനിലിടുക.



വെള്ളരിയ്ക്ക കാളന്‍


പഴുത്ത വെള്ളരിയ്ക്ക -കാല്‍ ഭാഗം
പച്ചമുളക് - 3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
തൈര് - 2 കപ്പ്
തേങ്ങ - കാല്‍ മുറി
ഉപ്പ് - പാകത്തിന്

പാചകം ചെയ്യേണ്ട രീതി


വെള്ളരിയ്ക്ക കഷ്ണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളരിയ്ക്ക കഷണങ്ങളും പച്ചമുളക് കീറിയതുംപാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ നല്ല മയത്തില്‍
അരച്ച് കലക്കിയെടുക്കുക.തൈര് കലക്കിയെടുക്കുക.ഇതും തേങ്ങ അരച്ചതും കൂടി വെന്തു വരുന്ന കഷ്ണങ്ങളില്‍ ഒഴിച്ചു ഇളക്കിക്കൊണ്ടിരിയ്ക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഉലുവയുമിട്ട് വഴറ്റി
കാളനില്‍ ഒഴിച്ച് ഉപയോഗിക്കാം.

ഏത്തയ്ക്ക കാളന്‍


1. വിളഞ്ഞ ഏത്തയ്ക്ക -2
2. തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -3
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. പുളിയില്ലാത്ത മോര് -1 കപ്പ്
5. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു തിളപ്പിക്കുക. മോരൊഴിച്ചു ഇളക്കിവാങ്ങുക.കടുക് പൊട്ടിച്ച് ഉപയോഗിക്കാം.

കുമ്പളങ്ങ ഓലന്‍




  1. കുമ്പളങ്ങ -1 ഇടത്തരം കഷ്ണം
  2. പച്ചമുളക് -6
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. വന്‍പയര്‍ -1 പിടി
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാചകം ചെയ്യേണ്ട രീതി

പിഞ്ചു കുമ്പളങ്ങയുടെ ഒരു ഇടത്തരം കഷ്ണം കനം കുറച്ച് അരിയുക.വന്‍പയര്‍ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക.ഇതിലേയ്ക്ക് കുബളങ്ങ അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട്
ഉടയുന്നതുവരെ വേവിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതുവരെ കാത്തതിനുശേഷം എണ്ണയും കരിവേപ്പിലയുമിട്ടു വാങ്ങി വെയ്ക്കുക

ചേമ്പ് ഓലന്‍


  1. ചേമ്പ് -500 ഗ്രാം
  2. വന്‍പയര്‍ -1 പിടി
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. പച്ചമുളക് -6 എണ്ണം
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാചകം ചെയ്യേണ്ട രീതി

പയര്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ് വെച്ചിരിയ്ക്കുന്ന ചേമ്പിന്‍ കഷ്ണങ്ങളും പച്ചമുളക് കീറിയതും ചേര്‍ക്കണം.പയറും, ചേമ്പും നന്നായി വെന്തുടയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം.പിന്നിട് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇത് വാങ്ങിവെച്ച്
ഉപയോഗിക്കാം.

ചുരയ്ക്കാ ഓലന്‍



  1. ചുരയ്ക്കാ -1 എണ്ണം
  2. പച്ചമുളക് -6 എണ്ണം
  3. തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
  4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. വന്‍പയര്‍ -1 പിടി
  7. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

പയര്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ ചുരയ്ക്കയും പച്ചമുളക് കീറിയതുമിട്ട് വെന്തുടയുന്നതുവരെ തിളപ്പിക്കുക. തേങ്ങാപ്പാലും ഒഴിക്കണം.പിന്നിട്
എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിയ്ക്കാം.

മത്തങ്ങാ ഓലന്‍


മത്തങ്ങ -250 ഗ്രാം
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്

പാചകം ചെയ്യേണ്ട രീതി
വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ ചെറുതായി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

വെണ്ടയ്ക്ക മെഴുക്കുപുരട്ടി



വെണ്ടയ്ക്ക -6
ചുവന്നുള്ളി നീളത്തില്‍
അരിഞ്ഞത് -10
പച്ചമുളക് നീളത്തില്‍ കീറിയത് -4
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്


പാചകം ചെയ്യേണ്ട രീതി

വെണ്ടയ്ക്ക നീളത്തിലോ വട്ടത്തിലോ അരിഞ്ഞ് ഉള്ളിയും പച്ചമുളകും ചീനച്ചട്ടിയില്‍ ഇട്ട് അടുപ്പില്‍ വെച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക.
2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അടച്ച് ചെറുതീയില്‍ അല്പ സമയം വെയ്ക്കുക.അടപ്പ് തുറന്ന് ഇളക്കി മൂപ്പിച്ചെടുക്കുക.

വെണ്ടയ്ക്ക തോരന്‍


  1. വെണ്ടയ്ക്ക -200 ഗ്രാം
  2. കടുക് -അര ടീസ്പൂണ്‍
  3. ചുവന്നുള്ളി -1 കപ്പ്
  4. പച്ചമുളക് -5
  5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
  6. തേങ്ങ -അര കപ്പ്
  7. കറിവേപ്പില -1 കതിര്‍പ്പ്
  8. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി

വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്‍ക്കുക.ഇതില്‍ തിരുമ്മിയ തേങ്ങയുംഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഈ കൂട്ടെല്ലാംകൂടി അതിലിട്ട് മൂടി
ആവിയില്‍ വേവിക്കുക.വെന്തശേഷം മൂടി തുറന്ന് വഴറ്റി എടുക്കുക.

ബീറ്റ് റൂട്ട് തോരന്‍


ബീറ്റ് റൂട്ട് -2 വലുത്
സവാള -1
തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -4
വെളുത്തുള്ളി -2 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന രീതി

ബീറ്റ് റൂട്ട് തൊലി ചെത്തി കഴുകിയ ശേഷം കൊത്തിയരിയുക.സവാളയും കൊത്തിയരിയുക. തേങ്ങ, പച്ചമുളക്,ജീരകം,വെളുത്തുള്ളി ഇവ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും ഇതിലേയ്ക്ക് ഇട്ട് അരപ്പ് നടുക്ക് വെച്ച് അല്പം വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കുക.വെന്തതിനുശേഷം നന്നായി തോര്‍ത്തിയെടുക്കുക.

പടവലങ്ങ തോരന്‍


  1. പടവലങ്ങ -1
  2. തേങ്ങ -കാല്‍ കപ്പ്
  3. പച്ചമുളക് -4
  4. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  5. ജീരകം -1 നുള്ള്
  6. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
  7. കടുക് -1 ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. കറിവേപ്പില -2 കതിര്‍പ്പ്
  10. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന രീതി

പടവലങ്ങ ചെറുതായി അരിയുക.ഇതൊട്ടും കുഴഞ്ഞുപോകാതെ ഉപ്പ് ചേര്‍ത്ത് വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുക് വറുത്ത്‌ വേവിച്ച ചേരുവയുടെ നടുവില്‍ അരപ്പ് വെച്ച് അല്പം നേരം മൂടി വേവിക്കുക.ഉപ്പ് ചേര്‍ത്ത ശേഷം നന്നായി ഉലര്‍ത്തിയെടുത്തു ഉപയോഗിക്കാം. വേവിച്ച കടലപ്പരിപ്പും ചേര്‍ത്തും പടവലങ്ങ തോരന്‍ വെയ്ക്കാം.

അമരയ്ക്ക തോരന്‍


1. അമരയ്ക്ക -250 ഗ്രാം
2.ചെറിയ ഉള്ളി -100 ഗ്രാം
3.തേങ്ങ -അര കപ്പ്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
കറിവേപ്പില -4 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് - രണ്ടെണ്ണം

പാചകം ചെയ്യുന്ന രീതി

അമരയ്ക്കയും ഉള്ളിയും കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. തേങ്ങ,ജീരകം,പച്ചമുളക്,മഞ്ഞള്‍പൊടി,വെളുത്തുള്ളി,ഇവ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചത് കറിവേപ്പില ഇവയിട്ട് മൂക്കുമ്പോള്‍ അരിഞ്ഞുവെച്ച ചേരുവകളും പാകത്തിന്ഉപ്പും ചേര്‍ത്തിളക്കുക. നടുവില്‍ ഒരു കുഴിയുണ്ടാക്കി അരപ്പതിലിട്ടു മൂടി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. വെന്തതിനുശേഷം നന്നായി ഉലര്‍ത്തിയെടുക്കുക.

ചീരയില തോരന്‍






1.ചീരയില -1 പിടി
2.തേങ്ങ - കാല്‍ കപ്പ്
പച്ചമുളക് - 2
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്
4. വെളിച്ചെണ്ണ -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -അര ടീസ്പൂണ്‍
പാചകം ചെയ്യേണ്ട രീതി
ചീര കഴുകി മണ്ണ് കളഞ്ഞ് പൊടിയായി അരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് വറുക്കുക.വറ്റല്‍മുളകും ഇടുക. ഇതിലേയ്ക്ക് ചീരയിട്ട് ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ അരപ്പും വെച്ച്
മൂടി ആവിയില്‍ വേവിക്കുക. വെന്തശേഷം നന്നായി വഴറ്റി എടുക്കുക.

ചക്കക്കുരു പടവലങ്ങ തോരന്‍


1.ചക്കക്കുരു -100 ഗ്രാം
പടവലങ്ങ -100 ഗ്രാം
മുരിങ്ങക്ക -2
2. തേങ്ങ -അരമുറി
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
പച്ചമുളക് -4
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
3.വെളിച്ചെണ്ണ -1 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
4. ഉപ്പ് -പാകത്തിന്
5. കറിവേപ്പില -ആവശ്യത്തിന്

പാചകം ചെയ്യേണ്ട രീതി
ചക്കക്കുരു തൊലി കളഞ്ഞ് നീളത്തില്‍ കീറുക.മുരിങ്ങക്കയും പടവലങ്ങ അരിഞ്ഞു വെയ്ക്കുക.മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.വെന്ത് വെള്ളം വറ്റുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ചേര്‍ത്തിളക്കി ചൂടാക്കുക. ചീനചട്ടിയില്‍ എണ്ണ കായുമ്പോള്‍ കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവയിട്ട് ഉലര്‍ത്തി കഷണങ്ങളില്‍ ചേര്‍ത്ത് വാങ്ങി വെയ്ക്കുക.

വാഴയ്ക്ക തോരന്‍


1.വാഴയ്ക്ക -200 ഗ്രാം
2.തേങ്ങ -അര മുറി
പച്ചമുളക് -4
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
3. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -2
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി
വാഴയ്ക്ക തൊലിചെത്തി ചെറുതായി അരിയുക.കറപോകാനായി അല്പം കഞ്ഞിവെള്ളത്തില്‍ ഈ കഷണങ്ങള്‍ ഇട്ട് വെയ്ക്കുക.കുറച്ചു സമയം കഴിഞ്ഞ് നന്നായി കഴുകിയെടുത്ത് വെള്ളം,ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, പച്ചമുളക്,മഞ്ഞള്‍പൊടി,അര ടീസ്പൂണ്‍ ജീരകം,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മൂന്നായി മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ചതിനുശേഷം വേവിച്ച കഷണങ്ങളും തട്ടിയിട്ട് നടുവില്‍ അരപ്പ് വെച്ച് അടച്ചു വേവിക്കുക.നന്നായി ഉലര്‍ത്തിയെടുക്കുക.

ചേനത്തണ്ട് തോരന്‍



1.ചേനത്തണ്ട് -1
2.ചെറുപയര്‍ - 100 ഗ്രാം
3.തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
പച്ചമുളക് -4
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
5.ഉപ്പ് -പാകത്തിന്

പാചകം ചെയ്യേണ്ട രീതി
കഴുകിയെടുത്ത ചേനത്തണ്ട് ചെറുതായി അരിയുക.പയര്‍ വേവിച്ച് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ചേനത്തണ്ട് അരിഞ്ഞതും ചെറുപയര്‍ വേവിച്ചതും തട്ടി ഉപ്പു ചേര്‍ത്തിളക്കുക. നടുവില്‍ അരപ്പുവെച്ച് മൂടി വേവിക്കുക.വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക.

ഇടിച്ചക്ക തോരന്‍


  1. ഇടിച്ചക്ക -1
  2. പച്ചമുളക് -4
  3. തേങ്ങ -അര കപ്പ്
  4. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. ജീരകം -1 നുള്ള്
  7. ഉഴുന്നുപ്പരിപ്പ് -50 ഗ്രാം
  8. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
  9. കടുക് -1 ടീസ്പൂണ്‍
  10. വറ്റല്‍മുളക് -2
  11. കറിവേപ്പില -4 കതിര്‍പ്പ്
  12. വെളുത്തുള്ളി -3 അല്ലി
പാചകം ചെയ്യുന്ന രീതിഇടിച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കി കഴുകിയെടുക്കുക. പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചക്ക കഷണങ്ങള്‍ വേവിക്കുക. വെന്തകഷണങ്ങള്‍ തണുക്കുമ്പോള്‍ ചതക്കുക.
.തേങ്ങ,ജീരകം,വെളുത്തുള്ളി,പച്ചമുളക് ഇവയും ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.കടുക് പൊട്ടുമ്പോള്‍ ഉഴുന്നുപ്പരിപ്പ്,വറ്റല്‍മുളക് മുറിച്ചത്,കറിവേപ്പില ഇവ മൂപ്പിക്കുക.
ഇതിലേയ്ക്ക് ചതച്ചുവെച്ച ചക്കയിട്ട്‌ ഇളക്കി നടുവില്‍ അരപ്പ് വെച്ച് മൂടി വേവിക്കുക.നന്നായി വെന്തുകഴിയുമ്പോള്‍ ഉലര്‍ത്തിയെടുക്കുക.




ശീമച്ചക്കതോരന്‍


1.ശീമച്ചക്ക -1
2.തേങ്ങ -അര കപ്പ്
പച്ചമുളക് -2
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഗരംമസാലപൊടി -1 ടീസ്പൂണ്‍
മല്ലിപൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
3. ചെറിയ ഉള്ളി -100 ഗ്രാം
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്

പാചകം ചെയ്യുന്ന രീതി
ശീമച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കുക. ഉള്ളിയും അരിഞ്ഞു വെക്കുക. രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും കരിവേപ്പിലയുമിടുക .ഇതിലേയ്ക്ക് ശീമച്ചക്കയും ഉള്ളിയും തട്ടി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി നടുവില്‍ ചതച്ച ചേരുവകള്‍ വെച്ച് മൂടിവെയ്ക്കുക. വെന്തതിനുശേഷം ഉലര്‍ത്തിയെടുക്കുക.

ഉരുളക്കിഴങ്ങ് തോരന്‍


1. ഉരുളക്കിഴങ്ങ് -250 ഗ്രാം
2. തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1 നുള്ള്
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന രീതി
ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ട് ഉപ്പും വെള്ളവും ചേര്‍ത്തിളക്കുക. നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക. വെന്താല്‍ ഉടന്‍
കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക.

മത്തനിലത്തോരന്‍

1.മത്തനില -1 പിടി
2.തേങ്ങ -അര കപ്പ്
പച്ചമുളക് -3
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന രീതി

ഇളം മത്തനില നന്നായി ഞെരടി മയം വരുത്തിയ ശേഷം അരിയുക.കടുക് വറുത്തതില്‍ മത്തനിലയും രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. വെന്ത ശേഷം ഉലര്‍ത്തിയെടുക്കുക.

മുരിങ്ങയിലക്കറി


1.മുരിങ്ങയില -1 കപ്പ്
2.സവാള -1
3.തക്കാളി ചെറുത്‌ -1
പച്ചമുളക് -5
വെളുത്തുള്ളി - 5 അല്ലി
4.തേങ്ങ -അര കപ്പ്
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. എണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
6. ഉപ്പ് -പാകത്തിന് പാചകം ചെയ്യുന്ന രീതി

തേങ്ങ,പച്ചമുളക്,മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് സവാള അരിഞ്ഞത് വഴറ്റുക.മുരിങ്ങയില ഇടുക.അതിനുശേഷം തക്കാളി അരിഞ്ഞതും
വെളുത്തുള്ളിയും ഇട്ട് വഴറ്റുക.അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് തിളച്ചുകഴിയുമ്പോള്‍ വാങ്ങി വെയ്ക്കുക.

ചക്ക അവിയല്‍


1. ചക്കച്ചുള - 2 കപ്പ്
2.ചക്കക്കുരു -50 ഗ്രാം
3. മുരിങ്ങയ്ക്ക - 1
4. തേങ്ങ -1 കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2 അല്ലി
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന രീതി

വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.ചക്കക്കുരുവും മുരിങ്ങക്കായും കീറിവെയ്ക്കുക.കഷണങ്ങള്‍ എല്ലാം അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.നാലാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ഇവയും വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

വാഴപ്പിണ്ടി അവിയല്‍


1.വാഴപ്പിണ്ടി - 1 ഇടത്തരം കഷണം
2.തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളകുപ്പൊടി - 1 ടീസ്പൂണ്‍
ചുവന്നുള്ളി - 2
3.പുളി - അല്‍പ്പം
4.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

വാഴപ്പിണ്ടി നൂല് കളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് വേവിയ്ക്കുക. രണ്ടാമത്ത് ചേരുവകള്‍ അരച്ചെടുക്കുക.വേവിച്ച കഷണങ്ങളില്‍ അരപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് തിളപ്പിയ്ക്കുക.നന്നായി വെന്തശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

കൂട്ട് അവിയല്‍


1.ചേന - 500 ഗ്രാം
വെള്ളരിയ്ക്ക - 500 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഏത്തയ്ക്ക - 1
മുരിങ്ങയ്ക്ക -1
പച്ചപയര്‍ - 50 ഗ്രാം
അമരയ്ക്ക - 50 ഗ്രാം
പച്ചമുളക് - 2
ചുവന്നുള്ളി - 4
2. ഉപ്പ് - പാകത്തിന്
3. തേങ്ങ - അര മുറി
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
4. തൈര് - 2 ടേബിള്‍സ്പൂണ്‍

പാചകം ചെയ്യുന്ന രീതി
പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക .വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

ചീര അവിയല്‍


1. ചീര - 1 പിടി
2. പുളിയുള്ള മാങ്ങ -1
3. തേങ്ങ - 1 കപ്പ്
പച്ചമുളക് - 2
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മുളകുപൊടി - അരടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന രീതി
ചീര കഴുകി അരിയുക.മാങ്ങാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞ് ഇടണം. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞു വെച്ച ചേരുവകള്‍ വേവിയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വേവിച്ച് കൂട്ടില്‍
ചേര്‍ത്തിളക്കി തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെച്ച് ഉപയോഗിക്കാം .

ഏത്തയ്ക്ക അവിയല്‍


1. ഏത്തയ്ക്ക - 3
2. തേങ്ങ - ഒന്നര കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി - 2
മുളകുപൊടി - 1 ടീസ്പൂണ്‍
3. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി

ഏത്തയ്ക്കാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ് വേവിച്ച ഏത്തയ്ക്കാകഷണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിയ്ക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

തക്കാളി അവിയല്‍


1. പച്ചത്തക്കാളി - 250 ഗ്രാം
2. പച്ചമുളക് - 4
തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഉള്ളി - 2
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍


പാചകം ചെയ്യുന്ന രീതി
തക്കാളി അരിഞ്ഞുവെയ്ക്കുക തേങ്ങ,ജീരകം,മഞ്ഞള്‍പൊടി,ഉള്ളി എന്നിവ അരച്ചെടുക്കുക.അല്പം മുളകുപൊടിയും പച്ചമുളക് കീറിയതും ഉപ്പും വെള്ളവും ചേര്‍ത്ത് തക്കാളികഷണങ്ങള്‍ വേവിയ്ക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

2011, ഏപ്രിൽ 23, ശനിയാഴ്‌ച

മുരിങ്ങയ്ക്ക അവിയല്‍


1. മുരിങ്ങയ്ക്ക - 4
2.തേങ്ങ - ഒന്നര കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
3. ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യുന്ന രീതി

മുരിങ്ങയ്ക്ക കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കിയശേഷം കീറിവെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് മുരിങ്ങയ്ക്കാകഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെയ്ക്കുക.

മുട്ട -മുരിങ്ങയ്ക്ക അവിയല്‍




1.മുരിങ്ങയ്ക്ക - 2
2.കോഴിമുട്ട - 2
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
6.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന രീതി

മുരിങ്ങയ്ക്കാകഷ്ണങ്ങള്‍ നെടുകെ പിളര്‍ന്ന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.മുട്ട പുഴുങ്ങി തോടുകളഞ്ഞ് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ച് കലക്കി മുരിങ്ങയ്ക്കാ കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കുക.തിളപ്പിച്ചതിനുശേഷം പുഴുങ്ങിയ മുട്ട നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയതും കറിവേപ്പിലയുംവെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

കൂര്‍ക്ക അവിയല്‍


1. കൂര്‍ക്ക (ചീവിക്കഴിജ്ജത്) - 200 ഗ്രാം
2. തേങ്ങ - അരമുറി
ജീരകം - 1 നുള്ള്
പച്ചമുളക് - 3
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 3 ചുള
3. ഉപ്പ് - പാകത്തിന്
4. വെളിച്ചെണ്ണ - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി

കൂര്‍ക്ക തൊലികളഞ്ഞ് കഴുകിയെടുത്ത് കഷ്ണങ്ങള്‍ ആക്കിയെടുക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കൂര്‍ക്ക കഷ്ണങ്ങള്‍ വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക

ഏത്തയ്ക്ക,കൂര്‍ക്ക അവിയല്‍


1.ഏത്തയ്ക്ക - 2
2.കൂര്‍ക്ക - 100 ഗ്രാം
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി - 3
4. ഉപ്പ് - ആവശ്യത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
6. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാചകം ചെയ്യുന്ന രീതി

ഏത്തയ്ക്കായും കൂര്‍ക്കയും തൊലി കളഞ്ഞ് അവിയലിന്റെ കഷ്ണങ്ങളായി അരിയുക.മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.തേങ്ങയും ബാക്കി ചേരുവകളും അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക. കഷ്ണങ്ങള്‍ തവികൊണ്ട് ഉടച്ചെടുക്കുക.വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചേമ്പ് അവിയല്‍


1.ചേമ്പ് -200 gram
2.തേങ്ങ -അര കപ്പ്
ജീരകം -1 നുള്ള്
പച്ചമുളക് -3
ചുവന്നുള്ളി -3
3.മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4.ഉപ്പ് - ആവശ്യത്തിന്
5.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
6.കറിവേപ്പില - 1 കതിര്‍പ്പ്
7.തൈര് - കാല്‍ കപ്പ്

പാചകം ചെയ്യുന്ന രീതി


ചേമ്പ് തൊലി കളഞ്ഞ് നീളത്തില്‍ അരിയുക.കഴുകി വൃത്തിയാക്കിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ക്കുക.
നന്നായി വെന്തുടയുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെച്ചു
ഉപയോഗിക്കാം.

മരച്ചീനി അവിയല്‍


1.മരച്ചീനി -അരകിലോ
2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
3.തേങ്ങ -അര കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4.ഉപ്പ് - ആവശ്യത്തിന്
5.കറിവേപ്പില -2 കതിര്‍പ്പ്

പാചകം ചെയ്യുന്ന രീതി

മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും
കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക.

ശീമച്ചക്ക അവിയല്‍




1.ശീമച്ചക്ക -1
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷണം ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക

ഇഡ്ഡലി



ഇഡ്ഡലി അരി - ഒരു കിലോ
ഉഴുന്ന് - രണ്ടര കപ്പ്‌
പച്ചമുളക് - നാലു എണ്ണം
ഇഞ്ചി - ഒരു കഷണം
ഉപ്പ്- ആവശ്യത്തിനു


പാചകം ചെയ്യുന്ന രീതി

അരിയും ഉഴുന്നും വെവേറെ പാത്രങളില്‍ ഇട്ടു കുതിര്‍ത്ത് ആട്ടിയെടുക്കുക .ഈ മാവില്‍ പച്ചമുളകും ഇഞ്ചിയും അരിഞ്ഞെടുക്കുക .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു ഇളക്കി വെക്കുക .മാവ് പുളിച്ചു തുടങ്ങുമ്പോള്‍
ഇഡ്ഡലി തട്ടില്‍ വെള്ളത്തുണി നനച്ചു വിരിച്ച് മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .

റവ ഇഡ്ഡലി


റവ - രണ്ടു കപ്പ്‌
ഉഴുന്ന് അരച്ചത്‌ - ഒരു കപ്പ്‌
ഉപ്പ്- ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

റവ വെള്ളത്തില്‍ കലക്കിയതിന്റെ കൂടെ ഉഴുന്ന് ആട്ടിയത് കൂടി ചേര്‍ത്തു കലക്കുക.അടുത്തദിവസം രാവിലെ ഇഡ്ഡലി തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക.

കൊഴുക്കട്ട


പച്ചരി - അരകിലോ
തേങ്ങ - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - അരടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി

കുതിര്‍ത്ത പച്ചരി വെള്ളം തൊടാതെ അരയ്ക്കുക.പകുതി അരവാകുമ്പോള്‍ തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് അരയ്ക്കുക.നല്ലവണ്ണം അരഞ്ഞുകഴിയുമ്പോള്‍ ഉരുട്ടിയെടുത്ത്‌ അപ്പചെമ്പില്‍ വെച്ച് ആവിയില്‍
വേവിക്കുക

ഗോതമ്പ് കൊഴുക്കട്ട

ഗോതമ്പ് പൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി


ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍ ഒതുങ്ങുന്ന ഉരുളകളാക്കി ആവി കയറ്റി എടുക്കുക .

ഗോതമ്പ് ഉള്ളി കൊഴുക്കട്ട


ഗോതമ്പ് - അരകിലോ
തേങ്ങ - ഒന്ന്
ജീരക പൊടി - അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഉള്ളി - മുക്കാല്‍ കിലോ
പച്ചമുളക് - നാലു
വെളിച്ചെണ്ണ - രണ്ടു സ്പൂണ്‍
കടുക് - ഒരു സ്പൂണ്‍

പാചകം ചെയ്യുന്ന രീതി


ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി
നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക.


.

മോദക കൊഴുക്കട്ട

പച്ചരി - 1 കിലോ
ജീരകം - 1 ടീസ്പൂണ്‍
ചെറുപയര്‍ - 400 ഗ്രാം
ശര്‍ക്കര - 1 കിലോ
തേങ്ങ - 2 കപ്പ്
ഉപ്പ് -ഒരുനുള്ള്

പാചകം ചെയ്യുന്ന രീതി


അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക .

മധുരകൊഴുക്കട്ട


അരി - അര കിലോ
ശര്‍ക്കര- കാല്‍ കിലോ
തേങ്ങ - ഒരു കപ്പ്‌

പാചകം ചെയ്യേണ്ടുന്ന രീതി

അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക.അല്പം മാവെടുത്ത്‌ പരത്തി കുഴച്ചുവെച്ച മിശ്രിതം നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക.

ഇറച്ചിപ്പുട്ട്


അരിപൊടി - രണ്ടു കപ്പ്‌
തേങ്ങ- മുക്കാല്‍ കപ്പ്‌
ഉപ്പ്- പാകത്തിന്
ഇറച്ചി - അര കിലോ
മുളക് പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മസാല പൊടി - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി - അഞ്ചു എണ്ണം

പാചകം ചെയ്യുന്ന രീതി
ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക. പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങ്ങയും അരിപ്പൊടിയും
ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങി എടുക്കുക.

മരച്ചീനി പുട്ട് ( കപ്പ പുട്ട്)


മരച്ചീനി - ഒരു കിലോ
തേങ്ങ - ഒരു കപ്പ്‌
ഉപ്പ്- ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി
മരച്ചീനി തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ പുഴുങ്ങി എടുക്കുക.

റവ പുട്ട്


റവ - അര കിലോ
തേങ്ങ - അര മുറി
ഉപ്പ്- ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

റവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് നനച്ച റവപ്പൊടിയും തേങ്ങയും പുട്ടുകുടത്തില്‍ വെച്ച് ആവി കയറ്റി വേവിക്കുക.

ഗോതമ്പുപുട്ട്


ഗോതമ്പ് പൊടി - രണ്ടു കപ്പ്‌
തേങ്ങ - അര മുറി
ഉപ്പ് - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കുഴച്ചുവെക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് നനച്ചുവെച്ച പൊടിയും തേങ്ങയും ഇടയ്ക്കിടയ്ക്ക് നിറച്ച്‌ ആവി കയറ്റി വേവിക്കുക