2012, ജൂലൈ 23, തിങ്കളാഴ്‌ച

മത്തി പീര


മത്തി പീര

ഒരു മണ്‍ചട്ടിയില്‍ പത്തു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്കുക. പത്തു ചുവന്നുള്ളി , രണ്ട് പച്ചമുളക് , ഒരു കഷണം ഇഞ്ചി അരിഞ്ഞത് , ഒരു വലിയ സ്പൂണ്‍ തേങ്ങ പീര , രണ്ട് വലിയ സ്പൂണ്‍ മാങ്ങാ ചെറുതായി അരിഞ്ഞത് അല്ലെങ്ങില്‍ മൂന്നു ചെറിയ കഷണം കുടം പുളി, രണ്ട് തണ്ട് കറി വേപ്പില , ഒരു നുള്ള് വീതം മഞ്ഞള്‍ പൊടി . കുരുമുളക് പൊടി , ഉലുവ പൊടി , ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ , പാകത്തിന് ഉപ്പ് ഇവ ചേര്‍ത്തു ഇളക്കി ചട്ടിയില്‍ വച്ചിരിക്കുന്ന മീനുമായി യോജിപ്പിച്ച് ഒന്നര കപ്പ്‌ വെള്ളവും ചേര്‍ത്തു കുറച്ചു നേരം നല്ല തീയിലും കുറച്ചു നേരം ചെറുതീയിലും വെള്ളം വറ്റിചെടുക്കുക ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ